ഡയാലിസിസ് നിധി സമാഹരണത്തിന്റെ മുന്നോടിയായി ബഹുജന കണ്വെന്ഷന് നടത്തി

വെളളികുളങ്ങര: തണല്‍ ഡയാലിസിസ് നിധി സമാഹരണത്തിന്റെ മുന്നോടിയായി അഴിയൂര്‍ പഞ്ചായത്തില്‍ സംഘടിപ്പിച്ച ബഹുജന കണ്വെന്ഷന് പഞ്ചായത്ത് പ്രസിഡന്റ് ഇ.ടി അയ്യൂബ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് റീന രയരോത്ത് അധ്യക്ഷയായി. തണല്‍ ചെയര്മാന് ഡോ ഇദ്രിസ് മുഖ്യപ്രഭാഷണം നടത്തി. ഉഷ ചാത്തങ്കണ്ടി, പങ്കജാക്ഷി, കെ അന്‍വര്‍ ഹാജി, കെ.പി പ്രമോദ്, വി.പി വിജയന്, പി.പി.എം അനന്തന്, മുസ്തഫ പളളിയത്ത്, സൂപ്പി കുനിയില്‍, എം.വി രാജന് സംസാരിച്ചു. കെ.പി ഫൈസല്‍ സ്വാഗതവും ഹാരിസ് മുക്കാളി നന്ദിയും പറഞ്ഞു.
