KOYILANDY DIARY.COM

The Perfect News Portal

ട്രെയിനില്‍ നിന്നും വീണു മലയാളി യുവാവിന് രണ്ടു കാലുകളും നഷ്ടമായി

മുംബൈ: നഗരത്തിലെ തിരക്ക് പിടിച്ച സബര്‍ബന്‍ ട്രെയിന്‍ യാത്രയുടെ മറ്റൊരു ബലിയാടായാണ് 23 വയസ്സ് പ്രായമുള്ള ബിബിന്‍ ഡേവിഡ്. ഓഫീസിലേക്കുള്ള ആദ്യ യാത്രയിലാണ് തിക്കിലും തിരക്കിലും പെട്ട് ട്രെയിനില്‍ നിന്നും താഴെ വീണു രണ്ടു കാലുകളും നഷ്ടമായത്. ദിവ സ്റ്റേഷനില്‍ നിന്നും ജോലി സ്ഥലമായ ഐരോളിയിലേക്കുള്ള യാത്രക്കിടയിലാണ് സംഭവം.

മുംബൈയിലെ ലോക്കല്‍ ട്രെയിനുകളിലെ തിരക്കില്‍ പൊലിഞ്ഞു പോകുന്നത് നിരവധി ജീവിതങ്ങളാണ്. പോയ വര്‍ഷത്തെ കണക്കില്‍ ട്രെയിന്‍ യാത്രക്കിടയില്‍ 3304 പേര്‍ അപകടത്തില്‍ മരിക്കുകയും 3349 പേര്‍ക്കു ഗുരുതരമായ പരിക്കേല്‍ക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്.

ക്യാന്‍സര്‍ ബാധിച്ചു രണ്ടു വര്‍ഷം മുന്‍പ് ഭര്‍ത്താവു മരിച്ച പ്രസന്നയുടെ ഏക പ്രതീക്ഷയായിരുന്നു മൂത്ത മകന്‍ ബിബിന്‍. രണ്ടാമത്തെ മകന്‍ ബിജോയ് പന്ത്രണ്ടാം ക്ലാസ്സില്‍ പഠിക്കുന്നു. സയണ്‍ ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മകനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടു വരുവാന്‍ സുമനസുകളുടെ സഹായം തേടുകയാണ് തിരുവനന്തപുരം കഠിനംകുളം സ്വദേശിനിയായ പ്രസന്ന.

Advertisements

കാലുകള്‍ രണ്ടും നഷ്ടമായെങ്കിലും, കുടുംബത്തിലെ ഏക ആശ്രയമായ ഈ മലയാളി യുവാവ് വിധിയെ പഴിച്ചിരിക്കാന്‍ തയ്യാറല്ല. ആശുപത്രിയില്‍ നിന്നും പുറത്തിറങ്ങിയാല്‍ ഈ അവസ്ഥയില്‍ ചെയ്യാന്‍ കഴിയുന്ന മറ്റെന്തെങ്കിലും ജോലിക്ക് ശ്രമിക്കണമെന്ന ദൃഢ വിശ്വാസത്തിലാണ് ബിബിന്‍. അമ്മയെയും അനുജനെയും നോക്കാന്‍ വേറെ ആരുമില്ലല്ലോ എന്നാണ് ആശുപത്രി കിടക്കയില്‍ പ്രജ്ഞയറ്റ് കിടക്കുമ്പോഴും ബിബിന്‍ വേവലാതി കൊള്ളുന്നത്.

പ്രസന്ന ഡേവിഡിന്റെ ഫോണ്‍ നമ്പര്‍ 9769369548

Share news

Leave a Reply

Your email address will not be published. Required fields are marked *