ട്രാഫിക് പോലീസിന്റെ ആഭിമുഖ്യത്തില്‍ ‘ റോഡ് ക്ലീന്‍ ‘ യജ്ഞം സംഘടിപ്പിക്കുന്നു

കോഴിക്കോട്: സിറ്റി ട്രാഫിക് പോലീസിന്റെ ആഭിമുഖ്യത്തില്‍ ഇന്നു മുതല്‍ എല്ലാ വെള്ളിയാഴ്ചകളിലും നഗരപരിധിയില്‍ ‘ റോഡ് ക്ലീ
ന്‍ ‘ യജ്ഞം സംഘടിപ്പിക്കുന്നു. മാലിന്യങ്ങളും അനധികൃത കച്ചവടവും കൈയേറ്റങ്ങളും നീക്കംചെയ്ത് റോഡ് ഗതാഗത യോഗ്യമാക്കുകയാണ് ലക്ഷ്യം. യജ്ഞത്തില്‍ എഴുപതോളം പോലീസുകാര്‍ പങ്കാളികളാകുമെന്ന് ട്രാഫിക് നോര്‍ത്ത് അസി. കമ്മീഷണര്‍ എ.കെ. ബാബു അറിയിച്ചു. ഇന്നു രാവിലെ ഏഴിന് മാനാഞ്ചിറ എല്‍ഐസി പരിസരത്ത് യജ്ഞത്തിന് തുടക്കം കുറിച്ചു.
.
