ടോഡി ബോര്‍ഡ് രൂപീകരിക്കണം: ചെത്ത് തൊഴിലാളി യൂണിയന് താലൂക്ക് സമ്മേളനം

കൊയിലാണ്ടി: പരമ്പരാഗതമായ കള്ള് ചെത്ത് വ്യവസായം സംരക്ഷിക്കാന്‍ ടോഡി ബോര്‍ഡ് അടിയന്തിരമായി രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിക്കണമെന്ന് ചെത്ത് തൊഴിലാളി യൂണിയന് (സി.ഐ.ടി.യു) താലൂക്ക് സമ്മേളനം സര്‍ക്കാറിനോടാവശ്യപ്പെട്ടു. ടൗണ്‍ഹാളില്‍ നടന്ന സമ്മേളനം മന്ത്രി ടി.പി.രാമകൃഷ്ണന് ഉദ്ഘാടനം ചെയ്തു.
മുഖ്യമന്ത്രിയുടെ പ്രളയദുരിതാശ്വാസ നിധിയിലേക്ക് യൂണിയന്റെ ആദ്യ ഗഡു ഒരു ലക്ഷം രൂപ താലൂക്ക് സെക്രട്ടറി എം. എ. ഷാജിയും വടകര റെയിഞ്ച് ചെത്ത് തൊഴിലാളി യൂണിയന് സമാഹരിച്ച 9 ലക്ഷം രൂപ യൂണിയന് സെക്രട്ടറി പി.കെ. അശോകനും സമ്മേളനത്തില്‍ മന്ത്രിക്ക് കൈമാറി. പൊതുപരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥികള്‍ക്കുള്ള ക്യാഷ് അവാര്‍ഡ് മന്ത്രി നിര്‍വ്വഹിച്ചു.

കെ. ദാസന് എം.എല്‍.എ. അധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡണ്ട് പി. എ. ചന്ദ്രശേഖരന്, എം. എ. ഷാജി, ടി. കെ. ജോഷി, പി. പി. സുധാകരന്, ആര്. കെ. മനോജ് എന്നിവര്‍ സംസാരിച്ചു.
കെ. ദാസന് എം.എല്‍.എ (പ്രസിഡണ്ട്), എം. എ. ഷാജി (സെക്രട്ടറി), ആര്. കെ. മനോജ് (ട്രഷറർ) എന്നിവരെ ഭാരവാഹികളായും 33 അംഗ എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളെയും തെരഞ്ഞെടുത്തു.

ജമ്മു-കാശ്മീരിലെ ജനാധിപത്യ വിരുദ്ധ നടപടിക്കെതിരെ കൊയിലാണ്ടിയിൽ സി.പി.ഐ(എം) ധർണ്ണ

