KOYILANDY DIARY.COM

The Perfect News Portal

ടി.എം.കുഞ്ഞിരാമൻ നായരുടെ മൂന്നാം ചരമവാർഷികം ആചരിച്ചു

കൊയിലാണ്ടി: കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവായിരുന്ന ടി.എം. കുഞ്ഞിരാമൻ നായരുടെ മൂന്നാം ചരമവാർഷികം ആചരിച്ചു. ഓൺലൈനിൽ നടന്ന അനുസ്മരണ സമ്മേളനം സി.പി.ഐ സംസ്ഥാന അസി. സിക്രട്ടറി സത്യൻ മൊകേരി ഉദ്ഘാടനം ചെയ്തു. ഇ.കെ.വിജയൻ എം.എൽ.എ, മുൻ എം.എൽ.എ. പി. വിശ്വൻ, യു. രാജീവൻ, എം. നാരായണൻ, സോമൻ മുതുവന, ടി.കെ. പത്മനാഭൻ, കെ. ശങ്കരൻ, സി.സത്യചന്ദൻ, ഇ.കെ. അജിത്, കെ.എം. ശോഭ, എസ്. സുനിൽമോഹൻ എന്നിവർ പ്രസംഗിച്ചു.കാലത്ത് സ്മൃതി മണ്ഡപത്തിൽ മാനദണ്ഡങ്ങൾ പാലിച്ച് പതാക ഉയർത്തലും പുഷ്പാർച്ചനയും സംഘടിപ്പിച്ചു. അനുസ്മരണത്തോടനുബന്ധിച്ച് സി.പി.ഐ ജില്ലാ കമ്മറ്റി ഫെയ്സ്ബുക്ക് പേജിലൂടെ പന്ന്യൻ രവീന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി.

Share news

Leave a Reply

Your email address will not be published. Required fields are marked *