ടാങ്കർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

കൊയിലാണ്ടി: ആനക്കുളം ഡിവൈഡറിനു സമീപം ടാങ്കർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ഫറൂഖ് കോളേജിന് സമീപം പരുത്തിപ്പാറ വൈരാശ്ശേരി വീട്ടിൽ അരുൺകുമാർ (26) ആണ് മരിച്ചത്. പുലർച്ചെ രണ്ട് മണിക്കായിരുന്നു അപകടം. സഹയാത്രികനുൾപ്പെടെ പരിക്കേറ്റ രണ്ട് പേരെ കൊയിലാണ്ടി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. അച്ഛൻ: ലോഹിതാക്ഷൻ. അമ്മ: പുഷ്പ. അജിത്ത്, അനുഷ എന്നിവർ സഹോദരങ്ങളാണ്.
