ജോളി ജയിലില്‍ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു
കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലക്കേസ് പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. കൈ ഞരമ്പ് മുറിച്ചാണു ജോളി ഇന്ന് പുലര്‍ച്ചെ കോഴിക്കോട് ജില്ലാ ജയിലില്‍ ആത്മഹത്യയ്ക്കു ശ്രമിച്ചത്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പോലീസ് അറിയിച്ചു.
കൈ കടിച്ച് മുറിച്ചെന്നാണ് ജോലി അറിയിച്ചിട്ടുള്ളത്. എന്നാല്‍ ബ്ലേഡ് കൊണ്ടോ കുപ്പിച്ചില്ല് കൊണ്ടോ ആണെന്ന സംശയവുമുണ്ട്. ജയിലിനുള്ളില്‍ ജോളിക്ക് ബ്ലയിഡ് ലഭിച്ചതെന്നതിനെക്കുറിച്ച് അന്വേഷണം നടത്തേണ്ടതുണ്ട്. ബ്ലയിഡ് ഉപയോഗിച്ചാണ് ഞരമ്പ് മുറിച്ചതെന്നാണ് പോലീസ് ആദ്യം കണക്കാക്കിയിരുന്നത്. ജോളിക്ക് ഒപ്പമുണ്ടായിരുന്ന മറ്റ് ജയില്‍പ്പുള്ളികളാണ് ആത്മഹത്യാശ്രമത്തെക്കുറിച്ച് അധികൃതരെ അറിയിച്ചത്.

