ജോലിക്കിടെ പരിക്കേറ്റ ബീഹാർ സ്വദേശിക്ക് കൈത്താങ്ങായി ഒരു കൂട്ടം യുവാക്കൾ

കൊയിലാണ്ടി; പെയിന്റിംങ് ജോലിക്കിടെ കെട്ടിടത്തിന്റെ മുകളിൽ നിന്നും വീണു നട്ടെല്ലിന് ഗുരുതരമായ പരിക്ക് പറ്റി മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന ബീഹാർ സ്വദേശി ഇമ്രാൻ എന്ന യുവാവിന് കൈത്താങ്ങായി ഒരു കൂട്ടം യുവാക്കൾ രംഗത്ത്. കഴിഞ്ഞ പത്തു ദിവസം മുമ്പാണ് ജോലിക്കിടെ അപകടം പറ്റിയ ബീഹാർ സ്വദേശി ആരോരുമില്ലാതെ ബുദ്ധിമുട്ടിലായ സമയത്താണ് കൊയിലാണ്ടി ബീച്ച് റോഡിലെ ഒരു കൂട്ടം യുവാക്കളുടെ നേതൃത്വത്തിൽ സഹായവുമായി എത്തിയത്. ഇപ്പോൾ ഇമ്രാന് 10 ദിവസത്തെ പൂർണ്ണ വിശ്രമമാണ് ഡോക്ടർമാർ നിദ്ദേശിച്ചിട്ടുള്ളത്.

രണ്ടു ദിവസം കൊണ്ട് സ്വരൂപിച്ചു നൽകിയ ഒരു തുകയുമായി നാളെ ഇമ്രാൻ സ്വന്തം നാട്ടിലേക് തിരിക്കുകയാണ്, ഒരുപാടൊന്നുമില്ലെങ്കിലും കുറച്ചു കാലത്തേക്കെങ്കിലും ഈ സാമ്പത്തിക ഭദ്രത ഇമ്രാന് തുണയാകും എന്ന് വിശ്വസത്തിലാണ് യുവാക്കൾ. ഇമ്രാൻ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കുമെന്ന ശുഭ പ്രതീക്ഷയിലാണ് പ്രദേശത്തുള്ള നാട്ടുകാരും.


