ജെല്ലി മിഠായി കഴിച്ച നാലുവയസുകാരന്‍ മരിച്ചു

കോഴിക്കോട്: ജെല്ലി മിഠായി കഴിച്ച നാലുവയസുകാരന്‍ മരിച്ചു.അമ്മ ഗുരുതരാവസ്ഥയില്‍. കൊയിലാണ്ടി കപ്പാട് പാലോടയില്‍ സുഹറാബിയുടെ മകന്‍ യൂസഫലി (4) ആണ് മരിച്ചത്.കഴിഞ്ഞ ദിവസം മൊഫ്യൂസ് ബസ് സ്റ്റാന്‍ഡിലെ കടയില്‍ നിന്നും മിഠായി കഴിച്ചത്.വാങ്ങി വീട്ടില്‍ എത്തിയതിനു ശേഷം ഛര്‍ദിയും വയറിളക്കവും അനുഭവപ്പെട്ട ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
വെള്ളിയാഴ്ച രാത്രിയോടെയാണ് കുട്ടി മരിച്ചത്.സുഹറാബിയും ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
