ജൂനിയർ ഇൻസ്ട്രക്ടറെ നിയമിക്കുന്നു

കോഴിക്കോട്: മാളിക്കടവ് ജനറൽ ഐ.ടി.ഐയിൽ എ.സി.ഡി.യിൽ ദിവസവേതനാടിസ്ഥാനത്തിൽ ജൂനിയർ ഇൻസ്ട്രക്ടറെ (ഗസ്റ്റ്) നിയമിക്കുന്നു. എൻജിനീയറിംഗ് ബ്രാഞ്ചിൽ ഡിപ്ലോമയും രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും/ എൻജിനീയറിംഗ് ബിരുദവും ഒരു വർഷത്തെ പ്രവൃത്തി പരിചയവുമുള്ള ഉദ്യോഗാർത്ഥികൾ ജൂൺ എട്ടിന് രാവിലെ 11 മണിക്ക് യോഗ്യത, ജനന തീയതി, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റുകൾ സഹിതം കോഴിക്കോട് ഐ.ടി.ഐ പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകണം.
