KOYILANDY DIARY.COM

The Perfect News Portal

ജീവകാരുണ്യ പ്രവര്‍ത്തകന്‍ സായിറാം ഭട്ട് അന്തരിച്ചു

കാസർഗോഡ്: നിർധനരായ മുന്നൂറോളം പേർക്ക്‌ വീട്‌ സ്വന്തം നിലയിൽ കെട്ടിക്കൊടുത്ത കാസർകോട്‌ ബദിയഡുക്കയിലെ  ജീവകാരുണ്യ പ്രവര്‍ത്തകന്‍ ഗോപാലകൃഷ്ണ ഭട്ടെന്ന സായിറാം ഭട്ട് (85) അന്തരിച്ചു. ബദിയഡുക്ക കിളിങ്കാര്‍ നടുമനയിലെ വീട്ടിൽ വാർധക്യ സഹജമായ അസുഖത്തിൽ വിശ്രമത്തിലായിരുന്നു. പാരമ്പര്യ വൈദ്യവും കൃഷിയും സാമൂഹ്യ പ്രവർത്തനവുമായി ഈയടുത്ത കാലം വരെ സജീവമായിരുന്നു. 1995ൽ കാലവർഷക്കെടുതിയിൽ വീടു തകർന്ന സീതാംഗോളിയിലെ അബ്ബാസിന്‌ വീട്‌ നിർമിച്ച്‌ നൽകിയാണ്‌ സേവന ജീവിതം ആരംഭിച്ചത്‌.

കുടുംബസമേതം കാശിക്ക്‌ പോകാൻ സ്വരൂപിച്ച തുക കൊണ്ടാണ്‌ വീട്‌ പണിതത്‌. കനത്ത മഴയിൽ വീടിന്‌ മുന്നിൽ സഹായം അഭ്യർഥിച്ചാണ്‌ അബ്ബാസ്‌ എത്തിയത്‌. കാറ്റിൽ പറന്നുപോയ വീടിന്റെ മേൽക്കൂര നന്നാക്കാൻ, തോട്ടത്തിലെ കവുങ്ങ്‌ വെട്ടി നൽകണം എന്നായിരുന്നു അബ്ബാസിന്റെ അഭ്യർഥന. എന്നാൽ സായിറാം ഭട്ട്‌, വീടിന്റെ നിർമാണ ചുമതല തന്നെ ഏറ്റെടുത്ത്‌, പുതിയ വീട്‌ നിർമിച്ചു നൽകി.



Share news

Leave a Reply

Your email address will not be published. Required fields are marked *