ജിഷ വധക്കേസിലെ പ്രതി അമീറുള്‍ ഇസ്ലാമിന്റെ ജാമ്യാപേക്ഷ ഇന്നു പരിഗണിക്കും

കൊച്ചി: ജിഷ വധക്കേസിലെ പ്രതി അമീറുള്‍ ഇസ്ലാമിന്റെ ജാമ്യാപേക്ഷ എറണാകുളം സെഷന്‍സ് കോടതി ഇന്നു പരിഗണിക്കും. കേസ് സംബന്ധിച്ച തെളിവെടുപ്പും തിരിച്ചറിയല്‍ പരേഡുമെല്ലാം കഴിഞ്ഞ സാഹചര്യത്തില്‍ ജാമ്യം അനുവദിക്കണമെന്നാണ് പ്രതിഭാഗത്തിന്റെ വാദം.
എന്നാല്‍ പ്രോസിക്യൂഷന് അമീറിന്റെ ജാമ്യാപേക്ഷ പ്രോസിക്യുഷന് എതിര്‍ക്കും. പ്രതിയുടെ മുന്‍ പശ്ചാത്തലം ജാമ്യത്തില്‍ വിടുന്നതിന് അനുകൂലമല്ലെന്ന് പ്രോസിക്യൂഷന് വാദം.

കൊലപാതകത്തിന് ശേഷവും പ്രതി പല സ്ഥലങ്ങളിലും ഒളിവില്‍ കഴിഞ്ഞിട്ടുണ്ടെന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പ്രോസിക്യൂഷന് ചൂണ്ടിക്കാട്ടുന്നു. സ്പെഷ്യല്‍ പ്രോസിക്യൂട്ടറാകും ഇന്ന് കേസില്‍ ഹാജരാവുക.
Advertisements

