ജില്ലാതല ഊർജോത്സവം പയ്യോളി ഹൈസ്കൂളിൽ നടന്നു

പയ്യോളി: ഊർജം സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം പുതുതലമുറയിൽ എത്തിക്കാൻ കേരള സർക്കാർ ആരംഭിച്ച സ്മാർട്ട് എനർജി പ്രോഗ്രാമിന്റ വടകര വിദ്യാഭ്യാസ ജില്ലാതല ഊർജ്ജോത്സവം പയ്യോളി ജി.വി.എച്ച്.എസ്.എസ്സിൽ നടന്നു.
വടകര വിദ്യാഭ്യാസ ജില്ലകളിലെ ഹൈസ്കൂൾ, യു.പി.സ്കൂളിൽ നിന്നും ക്വിസ് മത്സരത്തിന് 2 പേരുടെ ടീമും ഉപന്യാസം, കാർട്ടൂൺ രചന എന്നിവയ്ക്ക് ഒരോ കുട്ടിയും വീതം പങ്കെടുത്തു.
‘ഊർജ്ജം’ എന്നതായിരുന്നു ക്വിസിന്റെ വിഷയം. കാർട്ടൂണിന് ‘ഊർജ്ജവും പരിസ്ഥിതിയും’, ഉപന്യാസത്തിന് ‘ഗാർഹിക ഊർജ്ജോപഭോഗവും ഊർജ്ജസംരക്ഷണവും ‘ എന്നിവയും വിഷയങ്ങളായി. വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ എയ്ഡഡ് അൺഎയ്ഡഡ് വിദ്യാലയങ്ങളിൽ നിന്നായി വിദ്യാർത്ഥികളും അധ്യാപകരുമായി 1600 പേർ പങ്കെടുത്തു. മത്സരത്തിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും അനുഗമിച്ച അദ്ധ്യാപകർക്കും സമ്മാനമായി ഒരു എൽ.ഇ.ഡി ബൾബും സർട്ടിഫിക്കറ്റും ബുക്ക്ലറ്റും നൽകി. ഒരു കുട്ടിക്ക് 40 രൂപ പ്രകാരം ഒരു സ്കൂൾ ഗ്രൂപ്പിന് പരമാവധി 200 രൂപ യാത്രാബത്തയും നൽകി.
ഊർജോത്സവത്തിൻറെ ഉദ്ഘാടനം തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രമ ചെറുകുറ്റി നിർവഹിച്ചു. എൽ ഇ ഡി ബൾബുകളുടെ വിതരണോദ്ഘാടനം പയ്യോളി നഗരസഭ ചെയർപേഴ്സൺ വി.ടി.ഉഷ നിർവഹിച്ചു. വടകര ജില്ലാ വിദ്യാഭ്യാസ ഓഫീസർ സി.മനോജ് കുമാർ അധ്യക്ഷതവഹിച്ചു. പ്രൊഫ. ശോഭീന്ദ്രൻ ഹരിത സന്ദേശം നൽകി. വാർഡ് മെമ്പർ വിജില മഹേഷ്, ജി.മധു, ഹെഡ്മാസ്റ്റർ ബിനോയ്കുമാർ, വടയക്കണ്ടി നാരായണൻ, ഡോ.എൻ. സിജേഷ് , എം.എ. ജോൺസൺ, ടി. സൂരജ്, റിഹാന ഫർസീൻ, പ്രേമചന്ദ്രൻ, സി.പി. കോയ, എം.കെ സജീവ് കുമാർ, മേപ്പയിൽ ശ്രീധരൻ സംസാരിച്ചു.
