ജില്ലയില്‍ പകര്‍ച്ചവ്യാധികള്‍ പടരുന്നു

കോഴിക്കോട്: ജില്ലയില്‍ പകര്‍ച്ചവ്യാധികള്‍ പടരുന്നു. മഞ്ഞപ്പിത്തവും ഡിഫ്തീരിയയും ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വേനല്‍മഴ വന്നതിന് പിന്നാലെയാണ് പകര്‍ച്ചവ്യാധികള്‍ കൂടിയത്. ഇതുവരെ 85848 പേര്‍ക്കാണ് പനി ബാധിച്ചത്. ഇതില്‍ 161 പേര്‍ക്ക് ഡെങ്കിപ്പനിയും 23 പേര്‍ക്ക് മലമ്ബനിയുമാണ്.പനിബാധിച്ചവരുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതലാണ്.
മലയോര മേഖലകളായ പുതുപ്പാടി, കട്ടിപ്പാറ, ചാത്തമംഗലം എന്നിവിടങ്ങളിലാണ് ഡെങ്കു റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മഞ്ഞപ്പിത്തം 352 പേര്‍ക്ക് സ്ഥിരീകരിച്ചിട്ടുണ്ട്. 31 പേര്‍ക്ക് ഡിഫ്തീരിയയും ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാണെന്ന് ആരോഗ്യവകുപ്പ് ആവര്‍ത്തിക്കുമ്ബോഴും മഴ മാറിയാല്‍ പനികേസുകള്‍ കൂടുമെന്നാണ് ആശങ്ക.

കഴിഞ്ഞ വര്‍ഷം ജില്ലയില്‍ പനി ബാധിച്ച് നിരവധി പേര്‍ മരിച്ചിരുന്നു. വയറിളക്ക രോഗങ്ങളും കൂടുതലായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.പതിനാറായിരത്തിലധികം പേരാണ് വയറിളക്ക രോഗങ്ങളുമായി ചികിത്സ തേടിയിരിക്കുന്നത്. ഇതരസംസ്ഥാനതൊഴിലാളി ക്യാംപില്‍ കോളറയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

