KOYILANDY DIARY.COM

The Perfect News Portal

ജിയോ പ്രിവ്യൂ ഓഫര്‍ മൈക്രോമാക്സിലും

മൈക്രോമാക്സ്, ടി.സി.എല്‍, അല്‍ക്കാട്ടെല്‍ എന്നീ കമ്ബനികള്‍ റിലയന്‍സ് ജിയോ ഇന്‍ഫോകോം ലിമിറ്റഡ് കമ്ബനിയുമായി സഹകരിച്ചു തങ്ങളുടെ ഫോണുകളില്‍ ജിയോ സിമ്മുകളുടെ പ്രിവ്യൂ ഓഫര്‍ നടത്തുന്നു.

4G ഫോണുകളില്‍ ആയിരിക്കും ജിയോ ഇന്റര്‍നെറ്റ് സേവനം നല്‍കുക. ജിയോ സിം പ്രവര്‍ത്തനക്ഷമമാകുന്ന തീയതി മുതല്‍ 90 ദിവസത്തെക്കായിരിക്കും ഉപഭോക്താകള്‍ക്ക് ജിയോ അണ്‍ലിമിറ്റഡ് അക്സസ് ലഭിക്കുക.

എച്ച്‌.ഡി വോയിസ് കോള്‍, വീഡിയോ കോള്‍, പരിധിയില്ലാത്ത എസ്.എം.എസ് സേവനം എന്നിവയായിരിക്കും മികച്ച വേഗതയോടെ ജിയോ 4G-LTE മുഖേന ലഭിക്കുന്നത്. ജിയോ പ്ലേ, ജോയോ ഓണ്‍ ഡിമാന്‍ഡ്, ജിയോ ബീറ്റ്സ്,ജിയോ ഡ്രൈവ്,ജിയോ സെക്യൂരിറ്റി, ജിയോ മണി തുടങ്ങിയ ആപ്പുകളും ജിയോ പ്രീമിയം വഴി ലഭിക്കുന്നു എന്ന് കമ്ബനി അറിയിക്കുന്നു.

Advertisements
Share news