KOYILANDY DIARY.COM

The Perfect News Portal

ജസ്‌ന മരിയ ജെയിംസിനെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് രണ്ടുലക്ഷം രൂപ പാരിതോഷികം

തിരുവനന്തപുരം: കാണാതായ ബിരുദ വിദ്യാര്‍ഥിനി ജസ്‌ന മരിയ ജെയിംസിനെ കണ്ടെത്താന്‍ സഹായകരമായ വിവരം നല്‍കുന്നവര്‍ക്കു രണ്ടുലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. വിവരങ്ങള്‍ ലഭിക്കുന്നവര്‍ തിരുവല്ല ഡിവൈഎസ്പിയെ അറിയിക്കണം. ഫോണ്‍: 9497990035

കഴിഞ്ഞ മാര്‍ച്ച്‌ 22 ന് രാവിലെ പത്തുമണിയോടെയാണ് ജസ്‌നയെ കാണാതായത്. അന്ന് രാവിലെ മുക്കൂട്ടുതറയിലുള്ള അമ്മായിയുടെ വീട്ടിലേക്കു പോവുകയാണെന്ന് അയല്‍ക്കാരോട് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങുകയായിരുന്നു പെണ്‍കുട്ടി.

മുക്കൂട്ടുതറ ടൗണില്‍ ഓട്ടോറിക്ഷയില്‍ വന്നിറങ്ങിയ ജസ്‌നയെ കണ്ടവരുണ്ട്. എന്നാല്‍ പിന്നീട് ആര്‍ക്കും ഒരു വിവരവുമില്ല. പിതാവ് ജെയിംസ് എരുമേലി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം നടക്കുന്നുണ്ട്. കാഞ്ഞിരപ്പള്ളി കോളജില്‍ രണ്ടാംവര്‍ഷ ബികോം വിദ്യാര്‍ഥിനിയാണ് ജെസ്‌ന.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *