ജലസംരക്ഷണ പ്രതിജ്ഞയെടുത്തു

കൊയിലാണ്ടി: ലോക ജലദിനാചരണത്തിന്റെ ഭാഗമായി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജല സംരക്ഷണ സന്ദേശമുയർത്തി ജലം ദീപം തെളിയിച്ച് പ്രതിജ്ഞയെടുത്തു. ഡി.സി.സി മെമ്പർ പി. രത്നവല്ലി ഉൽഘാടനം ചെയ്തു. വി.വി.സുധാകരൻ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. എം. സതീഷ് കുമാർ, നടേരി ഭാസ്കരൻ ,കെ. സരോജിനി, പി.കെ. ശങ്കരൻ , ടി.പി. കൃഷ്ണൻ, കെ.പി. പ്രഭാകരൻ, മോഹനൻ നമ്പാട്ട് എന്നിവർ സംസാരിച്ചു.
