ജലകന്യക ശില്‍പ്പം അനാഛാദനം ചെയ്തു

കൊയിലാണ്ടി: നവീകരണ പ്രവൃത്തി നടന്നുവരുന്ന കൊല്ലം ചിറയുടെ മധ്യത്തില്‍ സ്ഥാപിച്ച ജലകന്യക ശില്‍പ്പം മന്ത്രി ടി.പി. രാമകൃഷ്ണന്‍ അനാഛാദനം ചെയ്തു. കെ. ദാസന്‍ എം.എല്‍.എ. അധ്യക്ഷനായി. ശില്‍പ്പികള്‍ക്കുള്ള ഉപഹാരം നഗരസഭാ ചെയർമാൻ അഡ്വ; കെ. സത്യന്‍, മലബാര്‍ ദേവസ്വംബോര്‍ഡ് കമ്മീഷണര്‍ കെ. മുരളി, പിഷാരികാവ് ദേവസ്വം ട്രസ്റ്റിബോര്‍ഡ് ചെയര്‍മാന്‍ പുനത്തില്‍ നാരായണന്‍കുട്ടി നായര്‍ എന്നിവര്‍ ചേര്‍ന്ന് നല്‍കി.
നഗരസഭാ വൈസ് ചെയർപേഴ്‌സൺ വി.കെ. പത്മിനി, കൗണ്‍സിലര്‍മാരായ എം.വി. സ്മിത, കെ. ബുഷ്‌റ, ഷാജി പാതിരിക്കാട്, കെ.വി. സുരേഷ്, വി.പി. ഇബ്രാഹിംകുട്ടി എന്നിവരും എം. പത്മനാഭന്‍, വി.വി. സുധാകരന്‍, എസ്. സുനില്‍മോഹന്‍, ഇ.എസ്. രാജന്‍, യു.വി. കുമാരന്‍, ടി.കെ. രാജേഷ്, ടി.കെ. രാധാകൃഷ്ണന്‍, വി.കെ. അശോകന്‍ എന്നിവരും സംസാരിച്ചു.
