ജയലളിതയുടെ മരണം സംസ്ഥാനസര്‍ക്കാര്‍ നാലാഴ്ചയ്ക്കകം മറുപടി നല്‍കണമെന്ന് മദ്രാസ് ഹൈക്കോടതി

ചെന്നൈ: തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണവും രോഗവിവരങ്ങളും സംബന്ധിച്ച് സംസ്ഥാനസര്‍ക്കാര്‍ നാലാഴ്ചയ്ക്കകം മറുപടി നല്‍കണമെന്ന് മദ്രാസ് ഹൈക്കോടതി. ഇക്കാര്യമാവശ്യപ്പെട്ട് ഹൈക്കോടതി സംസ്ഥാനസര്‍ക്കാരിന് നോട്ടീസയച്ചു. ജയലളിതയുടെ രോഗവിവരങ്ങളടങ്ങിയ രേഖകള്‍ കോടതിയില്‍ സമര്‍പ്പിയ്ക്കാന്‍ തയ്യാറാണെന്ന് അപ്പോളോ ആശുപത്രി അധികൃതര്‍ ഹൈക്കോടതിയെ അറിയിച്ചു.
ചീഫ് ജസ്റ്റിസ് എസ് കെ കൗള്‍, ജസ്റ്റിസ് സുന്ദര്രാമന് എന്നിവര്‍ അംഗങ്ങളായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ജയലളിതയുടെ മരണം സംബന്ധിച്ച് അന്വേഷണം വേണമെന്നാവശ്യപ്പെട്ട് എഐഎഡിഎംകെ പ്രവര്‍ത്തകര്‍ നല്കിയ രണ്ട് ഹര്‍ജികളും, രോഗവിവരങ്ങള്‍ പുറത്തുവിടണമെന്നാവശ്യപ്പെട്ട് സാമൂഹ്യപ്രവര്‍ത്തകന്‍ ട്രാഫിക് രാമസ്വാമി നല്കിയ ഹര്‍ജിയും ഒരുമിച്ചാണ് കോടതി പരിഗണിച്ചത്.

