ജനതാദൾ എസ്. ജില്ലാ പ്രഡിഡണ്ടായി കെ. ലോഹ്യയെ തെരഞ്ഞെടുത്തു

കൊയിലാണ്ടി : ജനതാദൾ എസ്. കോഴിക്കോട് ജില്ലാ പ്രസിഡണ്ടായി കെ. ലോഹ്യയെ തെരഞ്ഞെടുത്തു. കോഴിക്കോട് കാപ്പാട് സ്വദേശിയാണ്. മാനാഞ്ചിറ സ്പോർട്സ് കൗൺസിൽ ഹാളിൽ ചേർന്ന തെരഞ്ഞെടുപ്പിൽ 201 അംഗ കൗൺസിലർമാരിൽ 149 പേർ വോട്ട് രേഖപ്പെടുത്തി. 135 പേരുടെ വോട്ടോടെയാണ് ലോഹ്യ തെരഞ്ഞെടുത്തത്.
അതേസമയം ജനതാദൾ (എസ്) ജില്ലാ പ്രസിഡണ്ട് സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പ് നിയമവിരുദ്ധവും അസാധുവുമാണെന്ന് പാർട്ടി ദേശീയ നിർവ്വാഹകസമിതി അംഗം എം. കെ. പ്രേംനാഥ്, ജില്ലാ പ്രസിഡണ്ട് ഇ. പി. ദാമോദരൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ. കലാജിത്ത്, വി. മനോഹരൻ എന്നിവർ പ്രസ്താവനയിൽ പറഞ്ഞു കേന്ദ്ര സംസ്ഥാന നേതൃത്വത്തിന് പരാതിനൽകുമെന്നും അവർ അറിയിച്ചു.

