KOYILANDY DIARY.COM

The Perfect News Portal

സ്വാതന്ത്ര്യ ദിന പരിപാടികള്‍ പ്രൗഢമായി ആഘോഷിച്ച് മർകസ് മാലിക് ദീനാർ

കൊയിലാണ്ടി:രാജ്യത്തിന്റെ എഴുപത്തിയാറാം  സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ച്  മർകസ് മാലിക് ദീനാർ പാറപ്പള്ളി. ഇന്ത്യ പിന്നിട്ട സ്വതന്ത്ര്യ വർഷങ്ങൾ അടയാളപ്പെടുത്തുന്ന ’75’ മാതൃകയിൽ ഇരുനൂറ് വിദ്യാർത്ഥികൾ അണിനിരന്ന പരേഡ് ഏറെ ശ്രദ്ധേയമായി.സ്ഥാപനത്തിന്റെ  A/o ഇസ്സുദ്ധീൻ സഖാഫി പതാക ഉയർത്തി പരിപാടികൾക്ക് നാന്ദി കുറിച്ചു.

ഭയലേശമന്യേ ക്രിയാത്മകമായ പ്രവർത്തനങ്ങളിലൂടെ നഷ്ടപ്പെട്ട യഥാർത്ഥ ഇന്ത്യയെ വീണ്ടെടുക്കാനാവുമെന്ന് സ്വാതന്ത്ര്യ ദിന സന്ദേശത്തിൽ യൂനുസ് സഖാഫി കൊയിലാണ്ടി ഓർമപ്പെടുത്തി. SSF കോഴിക്കോട് ജില്ലാ പ്രസിഡണ്ട് അഷ്റഫ് ഷഹബാസ് ചളിക്കോട് വിഷയീഭവിക്കുന്ന പഠന ക്ലാസ്, സ്വാതന്ത്ര്യസമരം; കപട ദേശീയതയുടെ സ്നേഹ പ്രകടനങ്ങൾ എന്ന വിഷയത്തിൽ ടാബിൾ ടോക്ക്, മധുര വിതരണം, മുദ്യാവാക്യം തുടങ്ങി വിവിധ പരിപാടികൾ പരിപാടിയുടെ ഭാഗമായി വിദ്യാർത്ഥി യൂണിയൻ അന്നബഇന്റെ കീഴിൽ നടന്നു. സ്ഥാപനത്തിലെ ഉസ്താദുമാരും പ്രാസ്ഥാനിക നേതാക്കളും സംബന്ധിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *