ചേളന്നൂർ എസ്.എൻ.ഡി.പി.കോളജിലെ വിദ്യാർത്ഥിനിയെ സീനിയർ വിദ്യാർത്ഥികൾ മർദ്ദിച്ചതായി പരാതി

കൊയിലാണ്ടി: ചേളന്നൂർ എസ്.എൻ.ഡി.പി.കോളജിലെ വിദ്യാർത്ഥിനിയെ സീനിയർ വിദ്യാർത്ഥികൾ മർദ്ദിച്ചതായി പരാതി മർദനമേറ്റ ബി.എ.സെക്കന്റ് ഇയർ വിദ്യാർത്ഥിനി കാവുന്തറ വലിയ പറമ്പ് നീതു (20) നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം കോളെജ് ഡേ നടക്കവെ സംഘർഷമുണ്ടായിരുന്നു. ഇതിന്റെ ബാക്കിയെന്നോണം വ്യാഴാഴ്ച ഉച്ചയോടെ പുറത്ത് നിന്നെത്തിയവർ വിദ്യാർത്ഥികളെ ആക്രമിക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് കോളെജ് അനശ്ചിതകാലത്തെക്ക് അടച്ചു. നീതുവിന് ഊരയ്ക് ചവിട്ടുകയായിരുന്നു. സംഭവത്തെ തുടർന്ന് കോളെജ് അധികൃതർ നീതുവിനെ സ്വകാര്യ ആശുപത്രിയിൽ കാണിച്ച ശേഷം രക്ഷിതാക്കളെ ഏൽപിക്കുകയായിരുന്നു.

