ചേലിയ ആലങ്ങാട്ട് പരദേവതാ ക്ഷേത്രോത്സവം

കൊയിലാണ്ടി: ചേലിയ ആലങ്ങാട്ട് പരദേവതാ ക്ഷേത്രോത്സവം തുടങ്ങി. ചൊവ്വാഴ്ച രാവിലെ എട്ട് മണിക്ക് ലളിതാ സഹസ്ര നാമാര്‍ച്ചനയും വൈകീട്ട് ആറു മണിക്ക് ലക്ഷംദീപ സമര്‍പ്പണവും നടന്നു. തുടര്‍ന്ന് കൂട്ടുനട്ടത്തിറയും നൃത്ത സന്ധ്യയുമുണ്ടായി.
ബുധനാഴ്ച 6.30-ന് കൂട്ടുനട്ടത്തിറയും ചെങ്ങന്നൂര്‍ ശ്രീകുമാര്‍ നയിക്കുന്ന ഭക്തിഗാനമേളയുമുണ്ടാവും. വ്യാഴാഴ്ച രാവിലെ ഒമ്പതിന് കൊടിയേറ്റം, അരങ്ങുവരവ്, കൂട്ടുനട്ടത്തിറ, തായമ്പക, ഗുരുതി എന്നിവ നടക്കും. പ്രധാന ഉത്സവദിനമായ വെള്ളിയാഴ്ച അവകാശി വരവുകള്‍, പ്രസാദഊട്ട്, ആഘോഷവരവുകള്‍, തായമ്പക, ശീവേലി എഴുന്നള്ളത്ത്, താലപ്പൊലി, വെടിക്കെട്ട് എന്നിവയും തിറയാട്ടങ്ങളുമുണ്ടാവും.

