ചേമഞ്ചേരിയിൽ കുടുംബശ്രീ സി.ഡി.എസ്. പ്രവര്‍ത്തകര്‍ ഗ്രോബാഗുകള്‍ നിര്‍മിച്ചു നല്കി

ചേമഞ്ചേരി: പച്ചക്കറി കര്‍ഷകര്‍ക്കായി ചേമഞ്ചേരി പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ്. പ്രവര്‍ത്തകര്‍ ഗ്രോബാഗുകള്‍ നിര്‍മിച്ചു നല്കി. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അശോകന് കോട്ട് വിതരണോദ്ഘാടനം നിര്‍വഹിച്ചു. കൃഷി ഓഫീസര്‍ പ്രദീപന് ഏറ്റുവാങ്ങി. ഗീത മുല്ലോളി, സജിത, ഷീബ, നാരായണി, ശ്രീജ, സുമതി, ഷൈലജ, സ്മിത എന്നിവരാണ് ഗ്രോബാഗ് നിര്‍മാണത്തിന് നേതൃത്വം നല്‍കിയത്. സ്ഥിരംസമിതി ചെയര്മാന്മാരായ ഉണ്ണി തിയ്യക്കണ്ടി, പി.പി. ശ്രീജ, ഇ. അനില്‍കുമാര്‍, സി.ഡി.എസ്. അധ്യക്ഷ പി. ശൈലജ എന്നിവര്‍ സംസാരിച്ചു.
