KOYILANDY DIARY.COM

The Perfect News Portal

ചെറിയ ബഡ്ജറ്റില്‍ ‘കൂള്‍ ഫീച്ചറുകള്‍’, ഉത്തര്‍പ്രദേശിലും കൂള്‍പാഡ് നോട്ട് 3 തരംഗമാകുന്നു

ലക്‌നൗ: സ്മാര്‍ട്ട്ഫോണ്‍ വിപണിയിലെ മുന്‍നിര കമ്പനിയായ കൂള്‍പാഡ് നോട്ട് 3 പുതിയ ഫീച്ചറുകള്‍ വിപണിയിലിറക്കി ആളുകളെ ആകര്‍ഷിക്കുകയാണ്. ഉത്തര്‍പ്രദേശ് വിപണിയിലും തരംഗമാകാന്‍ ഒരുങ്ങിയിരിക്കുകയാണ് കൂള്‍ പാഡ് നോട്ട് 3. ഇതിനോടകം 270,000 കൂള്‍പാഡ് നോട്ട് 3 സ്മാര്‍ട്ട് ഫോണുകള്‍ കമ്പനി വിറ്റു കഴിഞ്ഞു. ഇനി ഉത്തര്‍പ്രദേശ് വിപണി കീഴടക്കുക എന്നതാണ് കമ്പനി ലക്ഷ്യമിടുന്നത്. ആദ്യത്തെ ഇന്ത്യന്‍ നിര്‍മ്മിത ഫോണാണ് കൂള്‍പാഡ് നോട്ട് 3. വളരെ ചെറിയ ബഡ്ജറ്റില്‍ കൈനിറയെ ആകര്‍ഷകമായ ഫീച്ചറുകളാണ് കൂള്‍പാഡ് ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്. അതു തന്നെയാണ് ആളുകളെ കൂള്‍പാഡിന്റെ ഇഷ്ട ഉപഭോക്താക്കളാക്കുന്നതും. കൂള്‍പാഡ് തങ്ങളുടെ ഏറ്റവും പുതിയ നോട്ട് 3 ലൈറ്റും വിപണിയിലിറക്കി കഴിഞ്ഞു.

ഉത്തര്‍പ്രദേശ് വിപണിയില്‍ കൂള്‍പാഡ് നോട്ട് 3 ലൈറ്റും ഇടംപിടിച്ചിരിക്കുകയാണ്. ഓണ്‍ലൈന്‍ സൈറ്റായ ആമസോണില്‍ നോട്ട് 3 ലൈറ്റ് ലഭ്യമാണ്. വെറും 8999രൂപയ്ക്ക് കൂള്‍പാഡ് നോട്ട് 3 ലൈറ്റ് നിങ്ങള്‍ക്ക് സ്വന്തമാക്കാം. വീഡിയോകോണുമായി ചേര്‍ന്നാണ് കൂള്‍പാഡ് പുതിയ ഫോണ്‍ ഇറക്കിയിരിക്കുന്നത്. ചുരുങ്ങിയ കാലയളവില്‍  മികച്ച പ്രതികരണമാണ് കൂള്‍പാഡ് നോട്ട് 3 ക്ക് ലഭിച്ചതെന്ന് കൂള്‍പാഡ് സിഇഒ സയ്ദ് താജ്ദ്ദീന്‍ പറയുന്നു. ഇന്ത്യന്‍ വിപണി പിടിച്ചടക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം പറയുകയുണ്ടായി. ഫിന്‍ഗര്‍പ്രിന്റ് സ്‌കാനുകള്‍ തന്നെയാണ് കൂള്‍പാഡ് നോട്ട് 3യുടെ പ്രധാന സവിശേഷത. 16ജിബി ഇന്റേണല്‍ മെമ്മറിയ്‌ക്കൊപ്പം നോട്ട്3 ലൈറ്റിലെ 3ജിബി റാം അതിന്റെ മികവുറ്റ പ്രവര്‍ത്തനങ്ങള്‍ ഉറപ്പുവരുത്തുന്നു.

 

Share news