ചെര്‍പ്പുളശേരി സംഭവത്തിലെ ഫേസ്ബുക്ക് പോസ്റ്റ് വി ടി ബല്‍റാം പിന്‍വലിച്ചു
കൊച്ചി: ചെര്‍പ്പുളശ്ശേരി സംഭവവുമായി ഇരയെ അപമാനിക്കുന്ന തരത്തില്‍ ഫേസ്‌ബുക്ക് പോസ്‌റ്റിട്ട വി ടി ബല്‍റാം എംഎല്‍എ ഒറ്റ ദിവസം കൊണ്ട് പോസ്‌റ്റ് മുക്കി. പെണ്‍കുട്ടിയുടെ പീഡന പരാതിയെ പരിഹസിച്ച് ‘ലേബര്‍ റൂം’ അടക്കമുള്ള വാക്കുകള്‍ ഉപയോഗിച്ചാണ് ബല്‍റാം പോസ്‌റ്റിട്ടിരുന്നത്.
സിപിഐഎമ്മുമായി ബന്ധമില്ലാത്ത കേസില്‍ പാര്‍ട്ടിയെ അപമാനിച്ചുകൊണ്ട് വ്യാജപ്രചരണം നടത്തുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് പാലക്കാട് ഡിവൈഎഫ്‌ഐ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനുശേഷം പല മാധ്യമങ്ങളും പഴയ വാര്‍ത്തകള്‍ നീക്കിയിരുന്നു. അതിനുശേഷമാണ് ബല്‍റാം പോസ്‌റ്റ് പിന്‍വലിച്ചത്.

കുഞ്ഞിനെ ഉപേക്ഷിച്ച സംഭവത്തില്‍ ചെര്‍പ്പുളശേരി പൊലീസിന് യുവാവ് നല്‍കിയ മൊഴിയില്‍ ഒരിടത്തും ചെര്‍പ്പുളശേരിയിലെ സിപിഐ എം പാര്‍ടി ഓഫീസില്‍ പോയതായി പറയുന്നില്ല.മാത്രമല്ല, ഒരു യുവജനസംഘടനയുമായും തനിക്ക‌് ബന്ധമില്ലെന്നും മൊഴിയുണ്ട‌്. ഇയാളുടെ സംഘടനാ ബന്ധം കണ്ടെത്താന്‍ വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ ശ്രമിക്കുന്നുമില്ല എന്നതാണ‌് വാര്‍ത്തയിലെ ഗൂഢാലോചന തെളിയിക്കുന്നത‌്.

