ചെന്നൈ സിൽക്സ് കെട്ടിടം ഭാഗികമായി തകർന്നു വീണു

ചെന്നൈ: തീപിടിത്തമുണ്ടായ ചെന്നൈ ടീ നഗറിലെ ചെന്നൈ സിൽക്സ് കെട്ടിടം ഭാഗികമായി തകർന്നു വീണു. കെട്ടിടത്തിന്റെ മൂന്നുമുതൽ ഏഴുവരെ നില തകർന്നു വീണതായാണ് വിവരം. തീപിടിത്തമുണ്ടായതിനെ തുടർന്ന് കെട്ടിടത്തിന്റെ തൂണുകൾ ബലഹീനമായാരുന്നു. കെട്ടിടം തകരാൻ സാധ്യതയുള്ളതിനാൽ ജനങ്ങളെ ഇവിടെ നിന്ന് പോലീസ് ഒഴിപ്പിക്കുകയും ചെയ്തിരുന്നു.
ബുധനാഴ്ച പുലർച്ചെയാണ് ഉസ്മാൻ റോഡിലെ ചെന്നൈ സിൽക്സ് ഷോറൂമിൽ തീപിടിത്തമുണ്ടായത്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിനു കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ.

