KOYILANDY DIARY.COM

The Perfect News Portal

ചെന്നിത്തലയ്ക്കും ബാബുവിനുമെതിരായ ഹര്‍ജി ചീഫ് ജസ്റ്റിസിന്

കൊച്ചി : ആരോപണങ്ങള്‍ നേരിടുന്ന മന്ത്രിമാരായ കെ ബാബു, രമേശ് ചെന്നിത്തല എന്നിവര്‍ക്കെതിരെയും അന്വേഷണം വേണമെന്ന ഹര്‍ജി ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ പരിഗണനയ്ക്കയച്ചു. പൊതുതാല്‍പ്പര്യ സ്വഭാവമുള്ള ഹര്‍ജിയായതിനാല്‍ ചീഫ് ജസ്റ്റിസ് ഉള്‍പ്പെടുന്ന ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിക്കേണ്ടതെന്നു വ്യക്തമാക്കിയാണ് ജസ്റ്റിസ് കെമാല്‍ പാഷ ചീഫ് ജസ്റ്റിസിന്റെ പരിഗണനയ്ക്കയച്ചത്. കൊല്ലം സ്വദേശി മുത്തുകൃഷ്ണന്റേതാണ് ഹരജി. ത്വരിതാന്വേഷണ ആവശ്യം ഉന്നയിച്ച് വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ലെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

അതേസമയം, ബാര്‍ കോഴക്കേസില്‍ മന്ത്രി കെ ബാബുവിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. ബിജു രമേശിന്റെ രഹസ്യമൊഴിയുടെ വെളിച്ചത്തില്‍ വിജിലന്‍സ് നടത്തിയ പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട് റദ്ദാക്കണമെന്നും എസ്പിയുടെ നേതൃത്വത്തില്‍ നടക്കുന്ന അന്വേഷണത്തില്‍ രഹസ്യമൊഴിയും ഉള്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ടാണ്  കോടതിയെ സമീപിച്ചത്.

Share news