ചെത്ത് തൊഴിലാളി യൂണിയൻ (CITU) എക്‌സൈസ് ഓഫീസിലേക്ക് മാർച്ച് നടത്തി
കൊയിലാണ്ടി: ചെത്ത് തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു.) കൊയിലാണ്ടി താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ അവകാശ ദിനത്തിന്റെ ഭാഗമായി എക്‌സൈസ് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി. സമരം യൂണിയൻ താലൂക്ക് പ്രസിഡണ്ട് എം. എ. ഷാജി ഉദ്ഘാടനം ചെയ്തു. എക്‌സിക്യൂട്ടീവ് അംഗം കെ. കെ. സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.
ഹർഷൻ, എം. കെ. രവി, രമേശൻ, രവീന്ദ്രൻ പി. കെ, എന്നിവർ നേതൃത്വം നൽകി. എക്‌സിക്യൂട്ടീവ് അംഗം പി. പി. സുധാകരൻ സ്വാഗതം പറഞ്ഞു.




