KOYILANDY DIARY.COM

The Perfect News Portal

ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിൽ കരനെൽകൃഷി കൊയ്ത്തുത്സവം

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിൽ കരനെൽ കൃഷി കൊയ്ത്ത് ഉത്ഘാടനം ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ വി.കെ.ശശിധരൻ നിർവ്വഹിച്ചു. കൃഷി ഓഫീസർ വിദ്യ ബാബു,  കൺവീനർ കെ.കുഞ്ഞിരാമൻ എന്നിവരും നിരവധി കർഷകരും പങ്കെടുത്തു.

640 കിലോ ഉമ ഇനത്തിൽ പെട്ടനെൽ വിത്ത് 8 ഹെക്ടർ സ്ഥലത്താണ് കൃഷി ചെയ്യുന്നത്. തികച്ചും സൗജന്യമായാണ് ഭൂഉടമകൾക്ക് വിത്ത് നൽകുന്നത്. കൂടാതെ കരനെൽ കൃഷി പ്രോത്സാഹനത്തിന് സാമ്പത്തിക സഹായവും നൽകുന്നുണ്ട്. തൊഴിലുറപ്പ് ജോലിക്കാരെ ഉപയോഗപ്പെടുത്തിയാണ് കരനെല്ലിന് നിലം ഒരുക്കിയത്.

Share news

Leave a Reply

Your email address will not be published. Required fields are marked *