KOYILANDY DIARY.COM

The Perfect News Portal

ചിറ്റാരിക്കടവ് റഗുലേറ്റര്‍ കം ബ്രിഡ്ജ് പദ്ധതിക്ക് കെ.ദാസന്‍ എം.എല്‍.എ ശിലാസ്ഥാപനം നിർവ്വഹിച്ചു

കൊയിലാണ്ടി: ബാലുശ്ശേരി-കൊയിലാണ്ടി നിയോജക മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന ചിറ്റാരിക്കടവ് റഗുലേറ്റര്‍ കം ബ്രിഡ്ജ് പദ്ധതിക്ക് കെ.ദാസന്‍ എം.എല്‍.എ ശിലാസ്ഥാപനം നിർവ്വഹിച്ചു. പുരുഷന്‍ കടലുണ്ടി എം.എല്‍.എ അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയര്‍മാന്‍ കെ.സത്യന്‍, മുന്‍ എം.എല്‍.എ പി.വിശ്വന്‍, ഉള്ളിയേരി പഞ്ചായത്ത് പ്രസിഡന്റ് ഷാജു ചെറുക്കാവില്‍, ജില്ലാ പഞ്ചായത്ത് അംഗം എ.എം.വേലായുധന്‍, നഗരസഭാ വൈസ് ചെയര്‍മാന്‍ വി.കെ.പത്മിനി, ദിവ്യ ശെല്‍വരാജ്, കെ.ലത, രവീന്ദ്രന്‍, വിലാസിനി, പി.വി.മാധവന്‍, ബാബു തോമസ്, സി.സത്യചന്ദ്രന്‍, കെ.ശേഖരന്‍, കെ.ലോഹ്യ, കെ.ടി.എം കോയ എന്നിവര്‍ പ്രസംഗിച്ചു. സൂപ്രണ്ടിംഗ് എഞ്ചിനിയര്‍ എസ്. ജയശങ്കര്‍ സ്വാഗതം പറഞ്ഞു.

Share news