ചിങ്ങവനത്ത് അയല്‍വാസികളായ വിവാഹിതര്‍ ഒളിച്ചോടി

കോട്ടയം: ചിങ്ങവനത്ത് അയല്‍വാസികളായ വിവാഹിതര്‍ ഒളിച്ചോടി. മൂന്നു കുട്ടികളുള്ള വീട്ടമ്മയും വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമായ അയല്‍വാസിയ്ക്ക് ഒപ്പമാണ് ഒളിച്ചോടിയത്.
ഭാര്യയെ കാണാനില്ലെന്ന് ഭര്‍ത്താവും ഭര്‍ത്താവിനെ കാണാനില്ലെന്ന് ഒളിച്ചോടിപ്പോയ യുവാവിന്റ ഭാര്യയും പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. കഴിഞ്ഞ ദിവസം അയല്‍വാസിയെ ഭാര്യയ്ക്ക് ഒപ്പം വീട്ടില്‍ കണ്ടെത്തിയിരുന്നെന്നും, ഇതേത്തുടര്‍ന്ന് ഇരുവര്‍ക്കും താക്കീത് നല്‍കിയെന്നും പരാതിക്കാരന് പറയുന്നു. ജോലികഴിഞ്ഞ് വീട്ടിലേക്ക് എത്തുയപ്പോഴാണ് ഭാര്യയെ കാണാനില്ലാത്ത കാര്യം അറിഞ്ഞത്.

