ചിങ്ങപുരം ഭഗവതിക്ഷേത്ര മഹോത്സവം: ആറാട്ടോടെ ഇന്ന് സമാപനം

കൊയിലാണ്ടി: ചിങ്ങപുരം ഭഗവതിക്ഷേത്രോത്സവത്തിന് വൻ ഭക്തജന തിരക്ക്. വെള്ളിയാഴ്ച പള്ളിവേട്ടദിവസം ആയിരങ്ങള്‍ ക്ഷേത്രത്തിലെത്തി. വൈകീട്ട് വിവിധ ദേശങ്ങളില്‍നിന്നുള്ള ഇളനീര്‍ക്കുല വരവുകള്‍ ക്ഷേത്രത്തിലെത്തി.
തുടര്‍ന്ന് കാഴ്ചശീവേലി, ഗ്രാമബലി, പുറക്കാട്ടേക്ക് എഴുന്നള്ളിപ്പ് എന്നിവ നടന്നു. എഴുന്നള്ളിപ്പ് തിരിച്ചുവന്ന് കിഴക്കേനടയില്‍ എത്തിയശേഷം പ്രശസ്ത വാദ്യകലാകാരന്മാര്‍ അണിനിരന്ന പാണ്ടിമേളം നടന്നു. ശനിയാഴ്ച ആറാട്ടോടെ ഉത്സവം സമാപിക്കും.

