ചന്ദ്രശേഖരൻ തിക്കോടിയുടെ പയമ്പള്ളി ചന്തു എന്ന പുസ്തകം പ്രകാശനം ചെയ്തു

കൊയിലാണ്ടി: ചന്ദ്രശേഖരൻ തിക്കോടി രചിച്ച പയമ്പള്ളി ചന്തു എന്ന പുസ്തകം ബാലുശ്ശേരി എം.എൽ.എ.പുരുഷൻ കടലുണ്ടി പൗർണമി ശങ്കറിന് നൽകി പ്രകാശനം ചെയ്തു. കെ. ഭാസൻ എം.എൽ.എ.ഉൽഘാടനം ചെയ്തു. രമേശ് കാവിൽ പുസ്തക പരിചയം നടത്തി. തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി. ഹനീഫ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. സോമൻ കടലൂർ, ടി.കെ. മഹേഷ് കുമാർ , ചന്ദ്രശേഖരൻ തിക്കോടി എന്നിവർ സംസാരിച്ചു. പ്രദീപൻ പാമ്പിരിക്കുന്നിന്റെ തുന്നൽകാരൻ എന്ന നാടകം മണിയൂർ നാടകവേദി അവതരിപ്പിച്ചു.
