ഗ്വാട്ടിമാലയിലെ ഫ്യൂഗോ അഗ്നിപര്‍വ്വത സ്ഫോടനത്തെത്തുടര്‍ന്ന് 25 പേര് കൊല്ലപ്പെട്ടു

ഗ്വാട്ടിമാലയിലെ ഫ്യൂഗോ അഗ്നിപര്‍വ്വത സ്ഫോടനത്തെത്തുടര്‍ന്ന് 25 പേര് കൊല്ലപ്പെട്ടു. അതിശക്തമായി ചാരവും പുകയും പാറക്കല്ലുകളും തെറിച്ചു വീണതിനാല്‍ വിമാനഗതാഗതം തടസ്സപ്പെടും. വിമാനത്താവളം അടച്ചിടുകയാണെന്ന് വ്യോമയാന അധികൃതര്‍ അറിയിച്ചു. ഈ വര്‍ഷം രണ്ടാം തവണയാണ് സ്ഫോടനമുണ്ടാകുന്നത്. അഗ്നിപര്‍വ്വതത്തിന്റെ തെക്കുപടിഞ്ഞാറന്‍ ഭാഗങ്ങളില്‍ താമസിക്കുന്ന കര്‍ഷകരാണ് മരിച്ചത്.
ഇരുപതോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. രണ്ടായിരത്തോളം ആളുകള്‍ കുടുംബസമേതം ഇവിടങ്ങളില്‍ നിന്ന് പലായനം ചെയ്തു. ഗ്വാട്ടിമാലയിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രമായിരുന്നു ഇവിടം. 12346 അടി ഉയരത്തിലാണ് സ്ഫോടനം നിമിത്തമുണ്ടായി ചാരം വ്യാപിച്ചിരിക്കുന്നത്. ഗ്വാട്ടിമാലയില്‍ പ്രധാനമായും രണ്ട് സജീവ അഗ്നിപര്‍വ്വതങ്ങളുണ്ട്, സാന്റിയാഗിറ്റോയും ഫ്യൂഗോയും. അതിലൊന്നിലാണ് സ്ഫോടനം നടന്നിരിക്കുന്നത്.

