ഗുരുവായൂരപ്പന് കോളേജില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം

കോഴിക്കോട്: ഗുരുവായൂരപ്പന് കോളേജിലെ 94-95 പ്രീഡിഗ്രി ബാച്ചിന്റെ വിദ്യാര്‍ത്ഥി സംഗമം സെപ്തംബര്‍ പത്തിന് കോളേജില്‍ നടക്കുമെന്ന് സ്വാഗതസംഘം കണ്‍വീനര്‍ വി. രാഹുല്‍ അറിയിച്ചു. രാവിലെ ഒമ്പതിന് എഴുത്തുകാരന് കെ.പി. രാമനുണ്ണി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് കലാപരിപാടികള്‍ നടക്കും. സ്വാഗതസംഘം ചെയര്മാന് ഫിറോസ്, ജോയ്ന്റ് കണ്‍വീനര്‍ പി. സതീഷ്ചന്ദ്ര, ഫിനാന്‍സ് കമ്മിറ്റി കണ്‍വീനര്‍ പി. രൂപേഷ് എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.
