KOYILANDY DIARY.COM

The Perfect News Portal

ഗുരു ചേമഞ്ചേരിയുടെ ചരമ വാർഷിക പരിപാടികൾ മാർച്ച് 15 മുതൽ ഏപ്രിൽ 2 വരെ


കൊയിലാണ്ടി: പത്മശ്രീ ഗുരു ചേമഞ്ചേരിയുടെ ചരമ വാർഷിക പരിപാടികൾ മാർച്ച് 15 മുതൽ ഏപ്രിൽ 2 വരെ നടത്തുവാന് തീരുമാനിച്ചു. ഗുരു ചേമഞ്ചേരി നമ്മെ വിട്ടു പിരിഞ്ഞിട്ട് മാർച്ച് 15ന് ഒരു വർഷം പൂർത്തിയാവുകയാണ്. ഒരിക്കലും മായാത്ത ഓർമ്മകൾ അവശേഷിപ്പിച്ചു കൊണ്ടാണ് ഗുരു നമ്മെ വിട്ടു പിരിഞ്ഞത്. ഗുരുവിനോടുള്ള ആദരം, സ്നേഹം എന്നിവ പ്രകടിപ്പിക്കാനുള്ള വേദിയായാണ് ചരമ വാർഷിക പരിപാടികൾ ചിട്ട പ്പെടുത്തിയിരിക്കുന്നത്. പരിപാടികളുടെ ആസൂത്രണം, നടത്തിപ്പ് എന്നിവക്കായി കൊയിലാണ്ടി എം.എൽ.എ കാനത്തിൽ ജമീല ചെയർ പേഴ്സണായും, Dr. NV. സദാനന്ദൻ ജനറൽ കൺവീനറുമായി സംഘാടക സമിതി പ്രവർത്തിച്ചു വരുന്നു.

രാഷ്ട്രീയ പാർട്ടി പ്രതിനിധികളും സാംസ്കാരിക പ്രവർത്തകരും ഈ സംഘാടക സമിതിയിലെ അംഗങ്ങളാണ്.കൂടാതെ ശിഷ്യ പ്രശിഷ്യരും , കഥകളി വിദ്യാലയം പ്രവർത്തകരും സംഘാടക സമിതി പ്രവർത്തനങ്ങളിൽ സജീവമാണ്. മാർച്ച് 15ന് രാവിലെ 8 മണിക്ക് കഥകളി വിദ്യാലയത്തിൽ നിന്നാരംഭിക്കുന്ന സ്മൃതി യാത്ര, തുടർന്ന് സ്മൃതി കുടീരത്തിലെ പുഷ്പാർച്ചന എന്നിവയോടെയാണ് പരിപാടികൾ ആരംഭിക്കുന്നത്. തുടർന്ന് കൊയിലാണ്ടി ഉപജില്ലയിലെ മുഴുവിദ്യാലയങ്ങളിലും കലാ സാംസ്കാരിക സ്ഥാപനങ്ങളിലുമായി 200 കേന്ദ്രങ്ങളിൽ രാവിലെ 9.30 മുതൽ 10 വരെ ആദര സമ്മേളനങ്ങൾ, പുഷ്പാർച്ചന എന്നിവ അരങ്ങേറും. വിദ്യാർത്ഥികൾ മുഴുവൻ ഗുരുവിൻ്റെ ചിത്രമുള്ള ബാഡ്ജ് ധരിച്ചാണ് പരിപാടിയിൽ പങ്കെടുക്കുന്നത്.

വൈകീട്ട് 3 മണിക്ക്  അനുസ്മരണ ആദര സദസ്സ് കഥകളി വിദ്യാലയത്തിലാണ് സംഘടിപ്പിക്കുന്നത്. ബോക്ക് പഞ്ചായത്ത് പ്രസിഡണ്ട് P. ബാബുരാജ്, സ്റ്റാൻ്റിംഗ് കമ്മിററി ചെയർമാൻ KTM കോയ, മെമ്പർമാരായ ടി.കെ. മജീദ്, മജു KM, Adv. വി.സത്യൻ എന്നിവർ ആശംസാ ഭാഷണങ്ങൾ നടത്തും. പത്മശ്രീ കലാമണ്ഡലം ക്ഷേമാവതി, കെ.കെ. മാരാർ, കോട്ടക്കൽ നാരായണൻ ,ശിവദാസ് ചേമഞ്ചേരി, മകൻ പവിത്രൻ നായർ, യു.കെ. രാഘവൻ മാസ്റ്റർ, കെ കെ. ശങ്കരൻ മാസ്റ്റർ എന്നിവര് ഗുരുവിനെ വ്യത്യസ്ത വീക്ഷണ കോണുകളിലൂടെ അനുസ്മരിക്കും. ഗുരുവിൻ്റെ ഇഷ്ട കലാരൂപങ്ങളായ ഭരത നാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി, കേരള നടനം, അഷ്ടപദി, കഥകളി എന്നിവ അർച്ചനയായി വിവിധ സംഘങ്ങൾ അവതരിപ്പിക്കും.

Advertisements

മാർച്ച് 20ന് രാവിലെ 10 മണിക്ക് കഥകളി വിദ്യാലയത്തിൽ ഗുരുവിൻ്റെ പൂർണ്ണകായ പ്രതിമ അനാച്ഛാദനം ചെയ്യും. വടകര പാർലമെൻ്റ് അംഗം K. മുരളീധരൻ, MLA കാനത്തിൽ ജമീല എന്നിവർ മുഖ്യാതികളാവും. പ്രതിമ നിർമ്മാണം നിർവ്വഹിച്ച ശില്പി ശിവജി അയനിക്കാട്, ഓർമ്മ 2022 ൻ്റെ ലോഗോ രൂപ കല്പന ചെയ്ത ആർ ടിസ്റ്റ് സുരേഷ് ഉണ്ണി എന്നിവരെ ആദരിക്കും.

ഏപ്രിൽ 2 ന് 40 ഓളം ചിത്രകാരന്മാർ പങ്കെടുക്കുന്ന Open Canvass ….. വര … അരങ്ങേറും.കഥകളിയിലെ വേഷപ്പകർച്ചകളാണ് ചിത്രകാരന്മാർ കാൻവാസിലേക്ക് പകർത്തുന്നത്. ഏപ്രിൽ 2 ന് ഗുരുവിൻ്റെ ശ്രാദ്ധ ദിനത്തിലാണ്  സമാപന പരിപാടികൾ നടക്കുന്നത്. കഥകളി വിദ്യാലയത്തിൽ നടക്കുന്ന പരിപാടിയിൽ മന്ത്രിമാർ ഉൾപ്പടെ വിശിഷ്ടാതിഥികൾ പങ്കെടുക്കും. കഥകളി, ഓട്ടൻ തുള്ളൽ എന്നിവയും സമാപന പരിപാടികളോടനുബന്ധിച്ച് അരങ്ങിലെത്തുന്നു.

ഇവക്കു പുറമെ കലാ പരിശീലനം നടത്തുന്ന വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ്, യുവതലമുറയിലെ പുതു വാഗ്ദാനമായ കഥകളി പ്രതിഭക്ക് ഗുരു ചേമഞ്ചേരി പുരസ്കാരം, പ്രത്യേക കഥകളി പഠന ശിബിരംഎന്നിവയും തുടർന്നുള്ള ദിവസങ്ങളിൽ അരങ്ങേറുന്നു. സംഘാടക സമിതിക്കു വേണ്ടി കാനത്തിൽ ജമീല MLA (ചെയർപേഴ്സൻ) , സംഘാടക സമിതി ഡോ.എൻ.വി. സദാനന്ദൻ (ജനറൽ കൺവീനർ), സന്തോഷ് കുമാർ പി. (സെക്രട്ടറി കഥകളി വിദ്യാലയം), യു.കെ. രാഘവൻ മാസ്റ്റർ (ചെയർമാൻ, പ്രോഗ്രാം കമ്മിറ്റി)

Share news

Leave a Reply

Your email address will not be published. Required fields are marked *