ഗാര്‍ഹികാവശ്യത്തിനുള്ള വൈദ്യുത നിരക്ക് ഉടന്‍ വര്‍ധിപ്പിക്കും
തിരുവനന്തപുരം: ഗാര്‍ഹികാവശ്യത്തിനുള്ള വൈദ്യുത നിരക്ക് ഉടന്‍ വര്‍ധിപ്പിക്കും. യൂണിറ്റിന് 30 പൈസ നിരക്കിലാകും വര്‍ധന എന്നാണ് സൂചന. നിരക്കു വര്‍ധന അടുത്തമാസം ഒന്നിനു നിലവില്‍ വരും. ദാരിദ്രരേഖയ്ക്ക് മുകളിലുള്ളവരുടെ വൈദ്യുത ഉപഭോഗത്തിനു മാത്രമാണ് നിരക്ക് വര്‍ധന ഉണ്ടാകു.
ആയിരം വാട്ട് കണക്ടഡ് ലോഡിനു താഴെയുള്ള ബിപിഎല്‍ വിഭാഗക്കാര്‍ക്ക് പ്രതിമാസം 40 യൂണിറ്റിനു വരെ നിലവിലുള്ള സൗജന്യം തുടരും. നിരക്കു വര്‍ധന സംബന്ധിച്ച കേസുകള്‍ നിലവിലുണ്ടെങ്കിലും കോടതിവിധിക്കു വിധേയമായി നിരക്കു വര്‍ധന പ്രാബല്യത്തില്‍ വരുത്താനാണ് റെഗുലേറ്ററി കമ്മീഷന്റെ നീക്കം.

