KOYILANDY DIARY.COM

The Perfect News Portal

ക​നാ​ലി​ലു​ണ്ടാ​യ ചോ​ര്‍​ച്ച ആ​റ് മെ​ഗാ​വാ​ട്ട് വൈ​ദ്യു​തി നി​ല​യ നി​ര്‍​മാ​ണം കൊ​ണ്ടു​ണ്ടായ​താ​ണെ​ന്ന പ്ര​ചാര​ണ​ത്തി​ല്‍ ക​ഴ​മ്പില്ലെ​ന്നു കെ​എ​സ്‌ഇ​ബി

പേ​രാ​മ്പ്ര: പെ​രു​വ​ണ്ണാ​മൂ​ഴി പ്ര​ധാ​ന ക​നാ​ലി​ലു​ണ്ടാ​യ ചോ​ര്‍​ച്ച ആ​റ് മെ​ഗാ​വാ​ട്ട് വൈ​ദ്യു​തി നി​ല​യ നി​ര്‍​മാ​ണം കൊ​ണ്ടു​ണ്ടായ​താ​ണെ​ന്ന പ്ര​ചാര​ണ​ത്തി​ല്‍ ക​ഴ​മ്ബി​ല്ലെ​ന്നു കെ​എ​സ്‌ഇ​ബി അ​ധി​കൃ​ത​ര്‍.

നി​ല​യ നി​ര്‍​മാണ​ത്തി​നാ​യി ട​ണ​ല്‍ നി​ര്‍​മിക്കു​ന്ന ഭാ​ഗ​ത്ത് ക​നാ​ലി​നു ഒ​രു ത​ക​രാ​റും സം​ഭ​വി​ച്ചി​ട്ടി​ല്ല. അ​തേ സ​മ​യം അ​ക​ലെ ക​നാ​ല്‍ ഭാ​ഗ​മാ​യ നീ​ര്‍​പ്പാ​ല ഭി​ത്തി​യി​ല്‍ ല​ഘു ചോ​ര്‍​ച്ച​യു​ണ്ടാ​യ​ത് പ​രി​ശോ​ധി​ക്ക​​ണം. ഇ​ത് ക​നാ​ലി​ന്‍റെ ബ​ല​ക്ഷ​യംമൂലമെ​​ന്ന വാ​ദ​ഗ​തി​യും ഉ​യ​രു​ന്നു​ണ്ട്. ക​നാ​ലി​നു 50 വ​ര്‍​ഷ​ത്തെ പ​ഴ​ക്ക​മു​ണ്ട്. ഇ​ത് പ​ല ഭാ​ഗ​ത്തും ഗു​രു​ത​ര ചോ​ര്‍​ച്ച നേ​രി​ടു​ന്നു​ണ്ട്. ഇ​പ്പോ​ള്‍ പ്ര​ശ്ന​മു​ണ്ടാ​യ നീ​ര്‍​പ്പാ​ല​ത്തി​ലും ജ​ലം ചോ​രു​ന്ന​തു കാ​ണാം. ക​ഴി​ഞ്ഞ ദി​വ​സം ചോ​ര്‍​ച്ച ക​ണ്ടെ​ത്തി​യ ക​നാ​ല്‍ ഭാ​ഗ​ത്ത് മുന്പ് ഗ്രൗ​ട്ടിം​ഗ് ന​ട​ത്തി​യ​താ​ണ്. ഇ​വി​ടെ ബ​ല​ക്ഷ​യം നേ​രി​ടു​ന്ന ഭാ​ഗ​മാ​ണെ​ന്നു ജ​ല​സേ​ച​ന വ​കു​പ്പി​ന്‍റെ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ത​ന്നെ അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു​ണ്ട്. വൈ​ദ്യു​തി നി​ല​യ​ത്തി​നു ട​ണ​ല്‍ നി​ര്‍​മിക്കാ​നാ​യി സ്ഫോ​ട​നം ന​ട​ത്തു​ന്ന​തു കൊ​ണ്ടാ​ണു ക​നാ​ലി​ല്‍ ചോ​ര്‍​ച്ച സം​ഭ​വി​ച്ച​തെ​ന്ന പ്ര​ച​ാര​ണം ശാ​സ്ത്രീ​യ​മാ​യി പ​രി​ശോ​ധി​ക്ക​പ്പെ​ട​ണ​മെ​ന്ന വാ​ദ​വും ഉ​യ​രു​ന്നു​ണ്ട്.

അ​തി​നാ​ല്‍ ചോ​ര്‍​ച്ച​യു​ടെ പേ​രി​ല്‍ നി​ല​യ നിര്‍മാണം നി​ര്‍​ത്തിവയ്​ക്ക​രു​തെ​ന്നു അ​ഭി​പ്രാ​യ​വും ശ​ക്ത​മാ​ണ്. അ​തി​നാ​ല്‍ പ​ദ്ധ​തി​യു​ടെ മ​റു ഭാ​ഗ​ത്ത് പണി തു​ട​രാ​നാ​ണു തീ​രു​മാ​നം.​ ചോ​ര്‍​ച്ച യു​ണ്ടാ​യ ഭാ​ഗം കൃ​ത്യ​മാ​യി നി​രീ​ക്ഷി​ക്കും. ഇ​വി​ടെ ക​നാ​ല്‍ ഭി​ത്തി​യി​ല്‍ മ​ര്‍​ദ്ദ​മു​ണ്ടാ​കാ​തി​രി​ക്കാ​ന്‍ മ​ണ്‍ ചാ​ക്കു​ക​ള്‍ അ​മ​ര്‍​ത്തി വ​ച്ചി​ട്ടു​ണ്ട്. മ​ഴ​യു​ടെ ല​ഭ്യ​ത​യ​നു​സ​രി​ച്ചു ക​നാ​ല്‍ മേ​യ് അ​വ​സാ​ന​ത്തോ​ടെ അ​ട​യ്ക്കും. ഇ​തി​നു ശേ​ഷം പ്ര​ശ്ന ബാ​ധി​ത സ്ഥ​ല​ത്ത് ട​ണ​ല്‍ നി​ര്‍​മാ​ണം തു​ട​ര്‍​ന്നാ​ല്‍ മ​തി​യെ​ന്നാണ് തീ​രു​മാ​നം.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *