കർഷകസംഘം കൊയിലാണ്ടി ഹെഡ് പോസ്റ്റോഫീസിലേക്ക് മാർച്ച് നടത്തി

കൊിലാണ്ടി: കേന്ദ്ര സർക്കാരിന്റെ കർഷകദ്രോഹനയം തിരുത്തുക.. തുടങ്ങി നിരവധി ആവശ്യങ്ങൾ ഉന്നയിച്ച് ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി കേരള കർഷകസംഘം കൊയിലാണ്ടി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹെഡ്പോസ്റ്റോഫീസ് ഉപരോധിച്ചു. നഗരംചുറ്റി പ്രകടനമായി പോസ്റ്റോഫീസിന് മുമ്പിലെത്തിയ സമരത്തെ കൊയിലാണ്ടി പോലീസിന്റെ നേതൃത്വത്തിൽ തടഞ്ഞു.
തുടർന്ന് കർഷകസംഘം ജില്ലാ സെക്രട്ടറിയേറ്റ് അംഗം എ. എം. സുഗതൻ മാസ്റ്റർ സമരം ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡണ്ട് പി. കെ. ഭരതൻ അദ്ധ്യക്ഷതവഹിച്ചു. സെക്രട്ടറി കെ. ഷിജു സ്വാഗതം പറഞ്ഞു, കെ. സുകുമാരൻ, ടി. കെ. കുഞ്ഞിക്കണാരൻ എന്നിവർ സംസാരിച്ചു.

