KOYILANDY DIARY.COM

The Perfect News Portal

ക്ഷേത്രങ്ങളേയോ ആരാധനാലയങ്ങളേയോ മതസ്പര്‍ദ്ദ വളര്‍ത്തുന്ന രീതിയില്‍ ഇലക്ഷന്‍ പ്രചരണത്തിന് ഉപയോഗിക്കരുത്: മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍

തിരുവനന്തപുരം: ക്ഷേത്രങ്ങളേയോ മറ്റ് ആരാധനാലയങ്ങളേയോ മതസ്പര്‍ദ്ദ വളര്‍ത്തുന്ന രീതിയില്‍ ഇലക്ഷന്‍ പ്രചരണത്തിന് ഉപയോഗിക്കരുതെന്ന് ആവര്‍ത്തിച്ച്‌ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ.

ലോക് സഭാ തെരഞെടുപ്പിനെ കുറിച്ച്‌ ചര്‍ച്ച ചെയ്യാന്‍ വിളിച്ച്‌ ചേര്‍ത്തയോഗത്തില്‍ ഇക്കാര്യം രാഷ്ട്രീയ നേതാക്കളെ അറിയിച്ചതായും നിയമ വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ മുഖം നോക്കാതെ നടപടിയെടുക്കുമെന്നും ടീക്കാറാം മീണ പറഞ്ഞു.

ശബരിമലയെ കുറിച്ച്‌ പ്രചരണം നടത്താം. എന്നാല്‍ അയ്യപ്പന്റെ പേര് ഉപയോഗിക്കരുത്. പ്രചരണത്തിന്റെ പേരില്‍ ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടായാലോ പരാതി ലഭിച്ചാലോ മുഖം നോക്കാതെ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

Advertisements

അതേസമയം, മതപരമായ ചിഹ്നങ്ങളോ ചിത്രങ്ങളോ മതവിദ്വോഷം വരുത്തുന്ന ആശയങ്ങളോ എല്‍ഡിഎഫ് പ്രചരണത്തിന് ഉപയോഗിക്കില്ലെന്നും കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹ നടപടിയായിരിക്കും പ്രചരണായുധം എന്നും യോഗത്തിന് ശേഷം എല്‍ഡിഎഫ് നേതാവ് ആനന്ദലവട്ടം ആനന്ദന്‍ പറഞ്ഞു.

എന്നാല്‍ യോഗത്തിന് ശേഷം പുറത്തേക്ക് വന്ന ബിജെപി സംസ്ഥാന പ്രസിഡന്റ് ശ്രീധരന്‍പിള്ള പറഞ്ഞത് ശബരിമല വിഷയം മുന്‍നിര്‍ത്തി പ്രചരണം നടത്തുന്നതിന് യോഗത്തില്‍ അനുമതി നല്‍കി എന്നായിരുന്നു.

Share news

Leave a Reply

Your email address will not be published. Required fields are marked *