ക്ഷേത്രകുളത്തിൽ വീണ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു

കൊയിലാണ്ടി: ചേമേഞ്ചേരി, കാഞ്ഞിലശ്ശേരി ക്ഷേത്രകുളത്തിൽ വീണ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കാഞ്ഞിലശ്ശേരി പടിക്കൽ (തീർത്ഥം) ആകാശ് (12) മരണപ്പെട്ടു. (തിരുവങ്ങൂർ ഹയർ സെക്കന്ററി സ്കൂൾ ഏഴാം ക്ലാസ് വിദ്യാർത്ഥി ആയിരുന്നു അച്ഛൻ: കണ്ടിയിൽ പ്രസാദ് (സൗദി), അമ്മ: സന്ധ്യ (ബാലുശ്ശേരി ഗവ ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ). സഹോദരി: മേഘ.
