ക്വിറ്റ് ഇന്ത്യാ സ്മാരക സ്തൂപം പുനർ നിർമ്മിക്കണം
കൊയിലാണ്ടി: സ്വാതന്ത്ര്യ സമര ചരിത്ര സ്മാരകമായ ചേമഞ്ചേരി റജിസ്റ്റർ ആഫീസ് പുനർ നിർമ്മാണം വേഗത്തിൽ ആക്കണമെന്നും ദേശീയ പാത വികസനത്തിൻ്റെ ഭാഗമായി പൊളിച്ച് നീക്കപ്പെടുന്ന ക്വിറ്റ് ഇന്ത്യാ സ്മാരക സ്തൂപം പുനർ നിർമ്മിക്കണമെന്നും ആഗസ്ത് വിപ്ലവ അനുസ്മരണ സമിതി ആവശ്യപ്പെട്ടു. ആഗസ്ത് വിപ്ലവത്തിൻ്റെ 75 ആം വാർഷികം ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ ഉദ്ഘാടനം ചെയ്തു. വീർവീട്ടിൽ മോഹനൻ അധ്യക്ഷത വഹിച്ചു.

കെ ശങ്കരൻ മാസ്റ്റർ, സത്യനാഥൻ മാടഞ്ചേരി, കെ രവീന്ദ്രൻ, അവിണേരി ശങ്കരൻ, വി. കെ അബ്ദുൾ ഹാരിസ്, ഇ. ഗംഗാധരൻ മാസ്റ്റർ, ബാബു കുളൂർ, സത്യൻ മേലാത്തൂർ, ബിജു തുവ്വക്കോട്, ഷഹനാദ്, അവിനാഷ് ജി. എസ്സ്, ഉണ്ണി തിയ്യക്കണ്ടി എന്നിവർ സംസാരിച്ചു. സംസാരിച്ചു.


