KOYILANDY DIARY.COM

The Perfect News Portal

ക്വാസോ ലിബറം ടെക്നോ കള്‍ച്ചറല്‍ ഫെസ്റ്റ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു

വടകര: സ്വാശ്രയ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ചില സ്ഥാപനങ്ങള്‍ വിദ്യാഭ്യാസ മേഖലയെ കച്ചവടവത്കരിക്കുന്ന സമീപനം ദൗര്‍ഭാഗ്യവശാല്‍ നമ്മുടെ സംസ്ഥാനത്തുണ്ടായെന്നും അതിന്റെ ദുരന്തം നാം അനുഭവിക്കുകയാണെന്നും തൊഴില്‍ എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. കോളജ് ഓഫ് എഞ്ചിനിയറിങ് വടകരയില്‍ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ക്വാസോ ലിബറം ടെക്നോ കള്‍ച്ചറല്‍ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മണിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. ജയപ്രഭ അധ്യക്ഷയായി. ഇന്റര്‍ കോളജ് തലത്തില്‍ വിവിധ നേട്ടങ്ങള്‍ കൈവരിച്ചവര്‍ക്കും കോളജിലെ ഏറ്റവും നല്ല വിദ്യാര്‍ഥികള്‍ക്കുമുളള അവാര്‍ഡുകള്‍ മന്ത്രി സമ്മാനിച്ചു.

 ഡോ. കെ. പി. മോഹന്‍ദാസ് ടെക് ഫെസ്റ്റിലെ മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഡോ. ഒ.എ. ജോസഫ്, ഡോ. ബി.വി. മാത്യു, സി.കെ. സ്മിത, ശ്രീധരന്‍, എ.എം. ഫിറോസ്മോന്‍, ഡോ. ശ്രീകാന്ത്, ടി.കെ. പ്രശാന്ത്, വിഷ്ണുരാജ് എന്നിവര്‍ സംസാരിച്ചു. ഇന്ന് വൈകിട്ട് നടക്കുന്ന പരിപാടിയില്‍ സിനിമാ സംവിധായകന്‍ നാദിര്‍ഷാ മുഖ്യാതിഥിയായിരിക്കും.
Share news

Leave a Reply

Your email address will not be published. Required fields are marked *