കോട്ടയത്ത് നാല് പേര്‍ക്ക് സൂര്യാതാപമേറ്റു
കോട്ടയം: ജില്ലയില്‍ ചൊവ്വാഴ്ച നാല് പേര്‍ക്ക് സൂര്യാതാപം ഏറ്റു. കോട്ടയം, ഉദയനാപുരം, ഏറ്റുമാനൂര്‍ എന്നിവിടങ്ങളിലാണ് സൂര്യാതാപം ഉണ്ടായത്. നിര്‍മാണ തൊഴിലാളികളായ പട്ടിത്താനം സ്വദേശി തങ്കച്ചന്, കുറുമുള്ളൂര്‍ സ്വദേശി സജി, ശുചീകരണ തൊഴിലാളി ശേഖരന് എന്നിവര്‍ക്കാണ് പൊള്ളലേറ്റത്.
ഇവരുടെ കൈയിലാണ് പൊള്ളലേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നല്കി വിട്ടു. ഏറ്റുമാനൂരില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ യുഡിഎഫ് പ്രവര്ത്തകന് അരുണിനും പൊള്ളലേറ്റു.

