കോൺഗ്രസ് പ്രവർത്തകർ ധർണ്ണ നടത്തി

കൊയിലാണ്ടി: കോൺഗ്രസ് പ്രവർത്തകർ ധർണ്ണ നടത്തി. ഇ.ഡി.യെ ഉപയോഗിച്ച് സോണിയ ഗാന്ധിയുടേയും, രാഹുൽ ഗാന്ധിയുടേയും പേരിൽ കള്ള കേസ് ചുമത്തി വേട്ടയാടുന്ന കേന്ദ്ര സർക്കാർ നടപടിയിൽ പതിഷേധിച്ച് കോൺഗ്രസ് നടത്തുന്ന പ്രക്ഷോപത്തിന്റെ ഭാഗമായി സൗത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഹെഡ് പോസ്റ്റ് ഓഫീസിനു മുൻപിൽ ധർണ്ണ നടത്തി.

മണ്ഡലം പ്രസിഡണ്ട് എം.സതീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി. സെക്രട്ടറി രാജേഷ് കീഴരിയൂർ ധർണ്ണ ഉദ്ഘാടനം ചെയ്തു. കെ.പി.വിനോദ് കുമാർ, കെ.സുരേഷ് ബാബു, പി.വി. ആലി, അരുൺ മണമൽ, സുരേഷ് ബാബു മണമൽ, ശ്രീധരൻ ബപ്പൻകാട്, പി.വി. ശ്രീജു തുടങ്ങിയവർ സംസാരിച്ചു.


