കോഴിക്കോട്ട് ഇന്ന് ഉച്ചമുതല്‍ ഗതാഗത നിയന്ത്രണം

കോഴിക്കോട്: ഗണേശോത്സവ ട്രസ്റ്റിന്റെ ഗണേശവിഗ്രഹ നിമജ്ജന ഘോഷയാത്രയുടെ ഭാഗമായി ശനിയാഴ്ച നഗരത്തില്‍ ഉച്ചയ്ക്ക് മൂന്നു മണി മുതല്‍ ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തി.
എല്ലാ കെ.എസ്.ആര്.ടി.സി. ബസുകളും മാവൂര്‍ റോഡ് ജങ്ഷനില്‍ നിന്ന് തിരിഞ്ഞ് കെ.എസ്.ആര്.ടി.സി. ബസ്സ്റ്റാന്‍ഡിലേക്ക് പോവണം.

മെഡിക്കല്‍ കോളേജ് ഭാഗത്തു നിന്ന് സിറ്റിയിലേക്കുള്ള സിറ്റിബസുകള്‍ അരയിടത്ത് പാലത്തിന് ഇടതുവശമുള്ള ചെറിയ പാലത്തിലൂടെ പുതിയറ-ജയില്‍റോഡ്-പാളയം വഴി പോവണം.

താമരശ്ശേരി, എടവണ്ണപ്പാറ ഭാഗത്തുനിന്നുള്ള ബസുകള്‍ അരയിടത്ത് പാലം വഴി പുതിയ സ്റ്റാന്‍ഡിലേക്ക് പ്രവേശിക്കണം.

വെള്ളിമാടുകുന്ന് ഭാഗത്തു നിന്ന് വരുന്ന സിറ്റിബസുകള്‍ വയനാട് റോഡിലൂടെ മലബാര്‍ ക്രിസ്ത്യന്‍ കോളേജിനു വലതുവശം തിരിഞ്ഞ് കണ്ണൂര്‍ റോഡിലേക്ക് പ്രവേശിച്ച് ഇടതുവശം തിരിഞ്ഞ് ഹെഡ് പോസ്റ്റോഫീസ് വഴി സിറ്റിയിലേക്ക് പ്രവേശിക്കണം.
ബേപ്പൂര്‍ ഭാഗത്തുനിന്ന് മെഡിക്കല്‍ കോളേജ് ഭാഗത്തേക്ക് പോവേണ്ട സിറ്റി ബസുകള്‍ മോഡല്‍ ഹൈസ്കൂള്‍-ഹെഡ്പോസ്റ്റോഫീസ്-വൈ.എം.സി.എ. ക്രോസ് റോഡ്- മാവൂര്‍ റോഡ് ജങ്ഷന്-അരയിടത്ത് പാലം വഴി പോവണം.
വടകര ഭാഗത്തുനിന്ന് വരുന്ന ബസുകള്‍ നടക്കാവ്-മനോരമ ജങ്ഷന്- ക്രിസ്ത്യന്‍കോളേജ് ജങ്ഷന്, മുത്തപ്പന് കാവ് പുതിയ റോഡ്-എരഞ്ഞിപ്പാലം മിനി ബൈപ്പാസ്-അരയിടത്ത് പാലം വഴി പുതിയ സ്റ്റാന്‍ഡിലെത്തണം.
ബാലുശ്ശേരി ഭാഗത്തുനിന്ന് വരുന്ന ബസുകള്‍ എരഞ്ഞിപ്പാലം ജങ്ഷന്-ബൈപ്പാസ്-അരയിടത്ത് പാലം വഴി പുതിയ സ്റ്റാന്‍ഡിലെത്തണം. ഒരാളുമായി വരുന്ന വാഹനങ്ങള്‍ നഗരത്തിലേക്ക് പ്രവേശിക്കരുത് ഒരാള്‍ മാത്രമായി യാത്രചെയ്യുന്ന നാലുചക്രവാഹനങ്ങള്‍ നഗരത്തിലേക്ക് പ്രവേശിക്കരുത്. നഗരത്തിന് പുറത്തോ പേ ആന്‍ഡ് പാര്‍ക്കിങ് സ്ഥലത്തോ നിര്‍ത്തണം. ഇത്തരം വാഹനങ്ങള്‍ പ്രവേശിക്കുന്നുവെങ്കില്‍ പോലീസിന്റെ നിയന്ത്രണത്തിന് വിധേയമായിരിക്കും.
കണ്ണൂര്‍ റോഡ്, രാജാജി റോജ്, മാവൂര്‍ റോഡ്, പുതിയ റോഡ്, മീഞ്ചന്ത ബൈപ്പാസ്, എരഞ്ഞിപ്പാലം ബൈപ്പാസ്, വയനാട് റോഡ് എന്നിവിടങ്ങളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത് ഗതാഗതം തടസ്സപ്പെടുത്തിയാല്‍ നടപടിയുണ്ടാവും.
