കോഴിക്കോട് പൂഴിത്തോട് വയനാട് റോഡ് യാഥാര്‍ത്ഥ്യമാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രമന്ത്രിക്ക് നിവേദനം നല്കി

പേരാമ്പ്ര: കോഴിക്കോട് പൂഴിത്തോട് വയനാട് റോഡ് യാഥാര്‍ത്ഥ്യമാക്കണമെന്നാവശ്യപ്പെട്ട് അക്ഷന്‍ കമ്മിറ്റി കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന് നിവേദനം നല്കി. കോഴിക്കോട്ട് സ്വാതി പ്രതിഭ പുരസ്കാര സമര്‍പ്പണ ചടങ്ങിനിടെയാണ് വൈസ് പ്രസിഡന്റ് കുഞ്ഞിക്കണ്ണന് ചെറുക്കാട് നിവേദനം നല്‍കിയത്. ചുരം റോഡുകള്‍ ഈ വര്‍ഷവും കാലവര്‍ഷക്കെടുതിയില്‍ ഇടിഞ്ഞ് തകര്‍ന്ന് വയനാട്ടുകാര്‍ ഒറ്റപ്പെടുകയും ചെയ്ത സാഹചര്യത്തിലാണിത്.
കേരള കര്‍ണ്ണാടക സംസ്ഥാനങ്ങളിലേക്കുള്ള യാത്രാ ചരക്കു നിക്കങ്ങള്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. ബത്തേരി മൈസൂര്‍ ദേശീയപാത 212ലെ രാത്രിയാത്ര നിരോധിച്ചതിനാല്‍ രണ്ട് സംസ്ഥാനങ്ങളിലേക്കുള്ള വിദ്യാര്‍ത്ഥികള്‍ ഉള്‍പെടെ ആയിരക്കണക്കിന് യാത്രക്കാര്‍ പ്രയാസത്തിലുമാണ്. ഇത്തരം പ്രശ്നങ്ങള്‍ക്ക് റോഡ് പരിഹാരമാവും .1994 ല്‍ മുഖ്യമന്ത്രിയായിരുന്ന കെ കരുണാകരനാണ് പ്രവൃത്തി ഉദ്ഘാടനം ചെയ്തതാത് .

ചുരങ്ങളോ, മുടിപിന്‍ വളവുകളോ, വന്‍ നദികളോ, മലകളോഇല്ലാത്ത പൂഴിത്തോട് പടിഞ്ഞാറത്തറ വയനാട് ബാഗ്ലുര്‍ റോഡ് യാഥാര്‍ത്ഥ്യ മാവുന്നതോടെ കോഴിക്കോട് വയനാട് ടൂറിസം മേഖല പരിപോഷിപ്പിക്കപ്പെടുമെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി, വനം പരിസ്ഥ്തി മന്ത്രി മുഖ്യമന്ത്രി എന്നിവര്‍ക്ക് നേരത്തെ നിവേദനം നല്‍കിയിരുന്നു.

