കോഴിക്കോട് നഗരത്തില്‍ നിന്നും കാണാതായ വിദേശ വനിതയെ കണ്ടെത്തി

കോഴിക്കോട് നിന്നും ഇന്നലെ രാത്രി കാണാതായ ഓസ്ട്രേലിയന്‍ പൗരത്വം ഉള്ള 59 കാരിയെ കണ്ടെത്തി. കോഴിക്കോട് ബീച്ചില്‍ നിന്നുമാണ് ഇവരെ കണ്ടെത്തിയത്. ഇന്നലെ രാത്രി കോഴിക്കോട് കെഎസ്ആര്‍ടിസി ക്ക് സമീപമുള്ള ലോഡ്ജിന് പരിസരത്ത് നിന്നുമാണ് ഇവരെ കാണാതായത്. ഒപ്പം ഉണ്ടായിരുന്ന മലയാളിയായ സുഹൃത്ത് കസബ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
ഏപ്രില്‍ 26 നാണു ഓസ്ട്രേലിയന്‍ സ്വദേശിയായ വെസ്റ്റ്ന ശക്തി കേരളത്തില്‍ എത്തിയത്. യാത്രകള്‍ക് പ്രിയങ്കരിയായിരുന്ന വെസ്റ്റിന മലയാളിയായ സുഹൃത്ത് ജിം ബെന്നിക് ഒപ്പം ആണ് കോഴിക്കോട് എത്തിയത്. രാത്രി റൂം അന്വേഷിച്ച് നടക്കുന്നതിനിടെ കാണാതായതായാണ് ജിം ബെന്നി കസബ പൊലീസില്‍ പരാതി നല്‍കിയത്.

