കോഴിക്കോട്: ഒയിറ്റിറോഡില് ജനതാദള്‍ ഓഫീസിനു സമീപം തമിഴ്നാട് സ്വദേശിയെ മരിച്ച നിലയില്‍ കണ്ടെത്തി. നഗരത്തില്‍ ചെരുപ്പു തുന്നുന്ന ബാലസുബ്രഹ്മണ്യനെയാണ് (50) ഇന്ന് രാവിലെ എട്ടോടെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ടൗണ്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.